ദുരിതബാധിതർക്കായുള്ള വീടിന്റെ തറക്കല്ലിട്ടു
1578709
Friday, July 25, 2025 5:42 AM IST
വിലങ്ങാട്: ഉരുൾ പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി വടകര എംപി ഷാഫി പറന്പിൽ നിർമിച്ച് നൽകുന്ന രണ്ടാമത്തെ വീടിന്റെ തറക്കല്ലിട്ടു. വിലങ്ങാട് ഫൊറോന പള്ളി വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേലാണ് തറക്കല്ലിട്ടത്.
വിലങ്ങാട് മുണ്ടോം കണ്ടത്തിലാണ് എംപി പ്രഖ്യാപിച്ച വീട് നിർമിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജമാൽ കോരങ്കോട്, പി.എ. ആന്റണി, ഷെബി സെബാസ്റ്റ്യൻ, സി.കെ. നാണു, എൻ.കെ. മുത്തലീബ്, അരവിന്ദൻ, ജോസ് ഇരുപ്പക്കാട്ട്, പി. ബാലകൃഷ്ണൻ, അനസ് നങ്ങാണ്ടി, പി.എസ്. ശശി, കല്ലിൽ കുഞ്ഞബ്ദുല്ല, ബിപിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.