സ്കൂൾ ബസിലെ സഹായി ജോലിക്കിടെ വീണുമരിച്ചു
1579014
Saturday, July 26, 2025 10:36 PM IST
കാപ്പാട്: സ്കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് സഹായി മരിച്ചു. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസിലെ ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപം തണലിൽ വീട്ടിൽ നാലകത്ത് ദാവൂദ് (68) ആണ് മരിച്ചത്.
കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് താഴെചൊവ്വ ജുമാമസ്ജിദ് കബർസ്ഥാനിൽ. സ്കൂൾ കുട്ടികളുമായി മടങ്ങുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ പള്ളിപ്രത്തായിരുന്നു സംഭവം.
കുട്ടികളെ ഇറക്കാനായി എഴുന്നേറ്റ ദാവൂദ് സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. വീഴുന്നതിനിടെ തല കരിങ്കലിനിടിച്ച് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് ചാല മിംസ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മരിച്ചു.
ഭാര്യ: സുബൈദ. മക്കൾ: അറഫ, ഹാജിറ, ഹസീന. മരുമക്കൾ: അബ്ദുൾസലാം, ഷഫീഖ് (വ്യാപാരി, ചക്കരക്കൽ), മുഹമ്മദ് അൻവർ (ഗൾഫ്). സഹോദരങ്ങൾ: അസ്മാബി, സത്താർ, പരേതയായ സൈനബ.