ഓട്ടിസം ബാധിതർക്കുള്ള പെൻഷൻ പദ്ധതി ഉദ്ഘാടനം രണ്ടിന്
1225714
Thursday, September 29, 2022 12:09 AM IST
കൽപ്പറ്റ: ഓട്ടിസം ബാധിതർക്കായി കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ’സ്പർശ്’ എന്ന പേരിൽ പെൻഷൻ പദ്ധതി നടപ്പാക്കുന്നു. മാസം 1,000 രൂപയാണ് പെൻഷൻ. മേപ്പാടി, വെങ്ങപ്പള്ളി പഞ്ചായത്തുകൾ, കൽപ്പറ്റ നഗരസഭ എന്നിവിടങ്ങളിൽനിന്നു 23 പേരെയാണ് ആദ്യഘട്ടത്തിൽ പദ്ധതി ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്.
പദ്ധതിയുടെ ഉദ്ഘാടനം രണ്ടിനു വൈകുന്നേരം നാലിനു പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കുമെന്നു സൊസൈറ്റി ഭാരവാഹികളായ യു.കെ. ഹാഷിം, ഇബ്രാഹിം തെന്നാനി, വി.വി. സലിം, പി.കെ. അയൂബ്, പി. മൂസ എന്നിവർ അറിയിച്ചു.