എയ്ഡ്സ് ദിന റാലിയും എച്ച്ഐവി പരിശോധനയും നടത്തി
1245555
Sunday, December 4, 2022 12:50 AM IST
പനമരം: ലോക എയ്ഡ്സ് ദിനത്തിൽ റെഡ്ക്രോസ് ജില്ലാ ബ്രാഞ്ച്, പഞ്ചായത്ത്, സാമൂഹികാരോഗ്യകേന്ദ്രം, ഐആർസിഎസ് സുരക്ഷ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റാലി, ബോധവത്കരണം, എച്ച്ഐവി പരിശോധന ക്യാന്പ് എന്നിവ നടത്തി. ബോധവത്കരണം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈർ അധ്യക്ഷത വഹിച്ചു.
റെഡ് ക്രോസ് ജില്ലാ ചെയർമാനും ഐആർസിഎസ് സുരക്ഷ പ്രോജക്ട് ഡയറക്ടറുമായ അഡ്വ.ജോർജ് വാത്തുപറന്പിൽ സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് സൗജന്യ എച്ച്ഐവി പരിശോധന ക്യാന്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.വി.ആർ. ഷീജ റെഡ് റിബണ്‍ വിതരണോദ്ഘാടനം നിർവഹിച്ചു. ഡോ.പി. രജ്ഞിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗവ.ഹയർസെൻഡറി സ്കൂൾ എസ്പിസി കാഡറ്റുകളുടെ നേതൃത്വത്തിലായിരുന്നു റാലി. ഗവ.നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.