വള്ളിയൂർക്കാവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
1278993
Sunday, March 19, 2023 1:10 AM IST
മാനന്തവാടി: വള്ളിയൂർക്കാവിൽ രാഹുൽഗാന്ധി എംപിയുടെ ഫണ്ടിൽനിന്നു അനുവദിച്ച രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി സ്വിച്ച് ഓണ്‍ ചെയ്തു. ഡിവിഷൻ കൗണ്‍സിലർ കെ.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, എ.എം. നിശാന്ത്, കമ്മന മോഹനൻ, സന്തോഷ് ജി. നായർ, രമേശൻ കണ്ണിവയൽ, ജോസ് തടത്തിൽ, അശോകൻ ഒഴക്കോടി തുടങ്ങിയവർ പങ്കെടുത്തു.