സുൽത്താൻ ബത്തേരി: പട്ടികവർഗത്തിലെ രണ്ടു വിദ്യാർഥികക്ക് 48000 രൂപയുടെ നാഷണൽ മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ്. സർവജന സ്കൂളിലെ വി.എസ്. മാളവിക, അസംപ്ഷൻ സ്കൂളിലെ ജി.എസ്. കൃഷ്ണപ്രിയ എന്നിവരാണ് സ്കോളർഷിപ്പിനു അർഹരായത്. നഗരസഭയുടെ ഫ്ളൈ ഹൈ പദ്ധതിയിൽ പരിശീലനം ലഭിച്ചവരാണ് ഇരുവരും.
വിജയികളെ മുൻസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾനാസർ എന്നിവർ അഭിനന്ദിച്ചു.