ഏകദിന ശിൽപശാലയും അനുമോദന സദസും സംഘടിപ്പിച്ചു
1281674
Tuesday, March 28, 2023 12:14 AM IST
മീനങ്ങാടി: സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കുള്ള ഏകദിന ശിൽപശാലയും പത്മശ്രീ ചെറുവയൽ രാമനെയും സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ സമ്മാനാർഹരായ ജീവനക്കാരെ അനുമോദിക്കുകയും ചെയ്തു.
ജീവനക്കാർക്കുള്ള ശിൽപശാല എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
അനുമോദന സദസ് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു.
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ആർ. ജിനോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി.ആർ. വിനോദ് എന്നിവർ പ്രസംഗിച്ചു.