റോ​ഡി​ലെ ഗേ​റ്റ് നീ​ക്കം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​കി
Sunday, September 24, 2023 12:43 AM IST
മാ​ന​ന്ത​വാ​ടി: റോ​ഡി​ന് കു​റു​കെ സ്ഥാ​പി​ച്ച ഗേ​റ്റ് പൊ​ളി​ച്ചു​നീ​ക്കാ​ൻ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ​നി​ന്നു പി​ഡ​ബ്ല്യു​ഡി ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ഗേ​റ്റ് സ്ഥാ​പി​ച്ച​ത്.

ബാ​ങ്ക് പ​രി​സ​ര​ത്തെ പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇ​ത്. ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ർ​മി​ച്ച​താ​ണ് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സം​ര​ക്ഷി​ച്ചു​വ​രു​ന്ന ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ്.


പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് ഇ​വി​ടേ​ക്കു​ള്ള റോ​ഡ്. റോ​ഡ​രി​കി​ൽ ബാ​ങ്കി​ന്‍റെ ഗോ​ഡൗ​ണ്‍ ഉ​ണ്ട്. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു വ​ന്നു​പോ​കു​ന്ന​തി​നു റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ ബാ​ങ്കി​നു കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഗേ​റ്റ് സ്ഥാ​പി​ച്ച് താ​ഴി​ടു​ക​യും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​ത്.