ലോറിയിൽ വാളും കൊടുവാളും: രണ്ടുപേർ അറസ്റ്റിൽ
1377370
Sunday, December 10, 2023 4:38 AM IST
സുൽത്താൻ ബത്തേരി: നഗരത്തിൽ നിർത്തിയിട്ട ലോറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ വാളും കൊടുവാളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർമാരായ പിണങ്ങോട് കൈപ്പങ്ങാണി നജ്മുദ്ദീൻ(25), കണിയാന്പറ്റ കോളങ്ങോട്ടിൽ നിഷാദുദ്ദീൻ(35)എന്നിവരെ അറസ്റ്റുചെയ്തു.
കഴിഞ്ഞ രാത്രി പട്രോളിംഗിനിടെ എസ്ഐ ടി. കൃഷ്ണൻ, സിപിഒ രജീഷ്, ഹോംഗാർഡ് രാജീവ്നാഥ് എന്നിവർ നടത്തിയ പരിശോധനയിലാണ് കെഎൽ 17 വി 4595 നന്പർ ലോറിയിൽ ആയുധങ്ങൾ കണ്ടെത്തിയത്. ആയുധ നിയമപ്രകാരമാണ് പ്രതികൾക്കെതിരേ കേസ്.