യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
1436157
Monday, July 15, 2024 12:33 AM IST
കാട്ടിക്കുളം: യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തിരുനെല്ലി അരണപ്പാറ കുറ്റിക്കാടൻ സിദ്ദിഖ്-ഉമൈബ ദന്പതികളുടെ മകൻ അൻസിലാണ്(18) ചോലങ്ങാടി കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കുളത്തിൽ അകപ്പെട്ട അൻസിലിനെ പ്രദേശവാസികൾ പുറത്തെടുത്ത് അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്ലസ് ടു പൂർത്തിയാക്കി വീട്ടിൽ നിൽക്കുകയായിരുന്നു. സഹോദരൻ: നാസിൽ.