കൽപ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണം പ്രമാണിച്ച് ഖാദി ഉത്പന്നങ്ങൾക്ക് സെപ്റ്റംബർ 14 വരെ റിബേറ്റ് അനുവദിക്കും.
വിലക്കിഴിവോടെയുള്ള വിൽപ്പനയുടെ ജില്ലാതല ഉദ്ഘാടനം പള്ളിത്താഴെ റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഉത്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റാണ് അനുവദിക്കുക. സമ്മാനപദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്.