സോഷ്യലിസ്റ്റ് സ്റ്റഡി സെന്റർ ലോഹ്യ അനുസ്മരണം നടത്തി
1461198
Tuesday, October 15, 2024 1:55 AM IST
കൽപ്പറ്റ: സോഷ്യലിസ്റ്റ് സ്റ്റഡി സെന്റർ ഡോ. റാം മനോഹർ ലോഹ്യയുടെ 57-ാം ചരമ വാർഷികദിനം ദളിത് സംരക്ഷണ ദിനമായി ആചരിച്ചു.
ഹരിതഗിരി ഓഡിറ്റോറിയത്തിൽ അനുസ്മരണ യോഗം സെന്റർ സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഏച്ചോം ഗോപി അധ്യക്ഷത വഹിച്ചു. ഡോ.പി. ലക്ഷ്മണൻ, പി.കെ. ബാബു, സി.പി. ഉമ്മർ, പി.കെ. സുബൈർ, സുലോചന രാമകൃഷ്ണൻ, റോബർട്ട് കോട്ടായി, പി.സി. അഷ്റഫ്, എം. ഹബീബ് റഹ്മാൻ റാവുത്തർ, കെ.എം. രാജു എന്നിവർ പ്രസംഗിച്ചു. ജയപ്രകാശ് നാരായണൻ, അരങ്ങിൽ ശ്രീധരൻ എന്നിവരെയും അനുസ്മരിച്ചു