കൽപ്പറ്റയിൽ യുഡിഎഫ് വികസന സദസ് 29ന്
1593170
Saturday, September 20, 2025 6:25 AM IST
കൽപ്പറ്റ: യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 29ന് രാവിലെ 10ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വികസന സദസ് നടത്തും. ആഗോള അയ്യപ്പ സംഗമം ഉൾപ്പെടെ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കുന്നതിന് യുഡിഎഫ് സംസ്ഥാന സമിതി തീരുമാനിച്ച യോഗങ്ങൾക്ക് മുന്നോടിയായാണ് പരിപാടി. കെപിസിസി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എംഎൽഎ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് സംസ്ഥാന കണ്‍വീനർ അഡ്വ.അടൂർ പ്രകാശ് എംപി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.
സദസ് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി 23നകം യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളും 25ന് മുന്‍പ് പഞ്ചായത്ത് കമ്മിറ്റികളും ചേരാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ്, സി.പി. വർഗീസ്, റസാഖ് കൽപ്പറ്റ, പടയൻ മുഹമ്മദ്, കെ.വി. പോക്കർ ഹാജി, ബൈജു ഐസക്, കെ.ജി. റോബർട്ട്, ടി.ജെ. ഐസക്, ഡി.പി. രാജശേഖരൻ, അബ്ദുള്ള മടക്കര, ടി. ഹംസ, എം.എ. ജോസഫ്, എം.എ. അസൈനാർ, ജോസ് കളപ്പുരക്കൽ, ഹാരിസ് കണിയൻ, മനോജ് എന്നിവർ എന്നിവർ പ്രസംഗിച്ചു.