മാർച്ചും ധർണയും നടത്തി
1593174
Saturday, September 20, 2025 6:25 AM IST
കൽപ്പറ്റ: കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പാഴ് വസ്തു ശേഖരണ മേഖലയിലെ കടന്നുകയറ്റം അവസാനിപ്പിച്ച് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന പ്രസിഡന്റ് ആസിഫ് തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.സി. ബാവ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.പി.എ. ഷരീഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സാദിഖ് മുഹമ്മദ്, ടി.പി. ലത്തീഫ്, റാസിക് ഇജറിയാസ്, പി.കെ. ഹനിഫ, എം.എച്ച്. അഷ്കർ, കെ.പി. ഹാരിസ്, കെ.ബി. ആരിഫ്, ജില്ലാ സെക്രട്ടറി വി. പ്രജീഷ്കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.വി. ഹാരിസ് എന്നിവർ പ്രസംഗിച്ചു. സമരത്തിനുശേഷം അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.