സ്കൂൾ കായികമേള നടത്തി
1593175
Saturday, September 20, 2025 6:25 AM IST
കൽപ്പറ്റ: എച്ച്ഐഎംയുപി സ്കൂൾ കായികമേള(ഒളിന്പിക്സ് അത് ലെറ്റിക്ക)എം.കെ. ജിനിചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എം.പി. നവാസ് അധ്യക്ഷത വഹിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്കൂൾ യൂണിറ്റ് അംഗങ്ങൾ, ജെആർസി അംഗങ്ങൾ, സ്കൂൾ വൊളന്റിയർ കേഡറ്റ്, നാല് ഹൗസുകളായി തിരിഞ്ഞ മറ്റു വിദ്യാർഥികൾ എന്നിവർ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് മേള തുടങ്ങിയത്.
പ്രധാനാധ്യാപകൻ തെളിയിച്ചുനൽകിയ ദീപശിഖ സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ ട്രാക്ക്ചുറ്റിയശേഷം ഉദ്ഘാടകന്‍ കൈമാറി. പ്രധാനാധ്യാപകൻ പതാക ഉയർത്തി. മദർ പിടിഎ പ്രസിഡന്റ് നിഷീദ, പിടിഎ വൈസ് പ്രസിഡന്റ് റഷീദ, കെ.വി. സജ്ന, അസീസ് അന്പിലേരി, പി.കെ. ജാഫർ തുടങ്ങിയവർ പങ്കെടുത്തു.