കബനിഗിരി സെന്റ് മേരീസ് എയുപി സ്കൂളിൽ കായികമേള ആരംഭിച്ചു
1593172
Saturday, September 20, 2025 6:25 AM IST
പുൽപ്പള്ളി: കബനിഗിരി സെന്റ് മേരീസ് എയുപി സ്കൂളിൽ സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടന്ന കായികമേള ഏഷ്യൻ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ് 2025 വെള്ളിമെഡൽ ജേതാവ് നവീൻ പോൾ ഉദ്ഘാടനം ചെയ്തു.
ഷ്യൻ ഗെയിംസ് പഞ്ചഗുസ്തി ചാന്പ്യൻ എലൈൻ ആൻസ് നവീൻ ദീപശിഖ പ്രയാണത്തിന് നേതൃത്വം നൽകി. സുവർണ ജൂബിലി ആഘോഷിക്കുന്ന സെന്റ് മേരീസ് എയുപി സ്കൂളിന്റെ മുറ്റത്ത് ജൂബിലിയെ അനുസ്മരിപ്പിച്ചുകൊണ്ട് തയാറാക്കിയ പുഷ്പചക്രം ഏറെ ശ്രദ്ധേയമായി. മാർച്ച് പാസ്റ്റോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ മാനേജർ ഫാ. ജോണി കല്ലുപുര അധ്യക്ഷത വഹിച്ചു.
എച്ച്എം ജെയ്മോൾ തോമസ്, പിടിഎ പ്രസിഡന്റ് കെ.വി. അനിൽ, എംപിടിഎ പ്രസിഡന്റ് സ്റ്റെഫി ലിജു, നിർമല ഹൈസ്കൂൾ എച്ച്എം എ.ടി. ഷാജി, കണ്‍വീനർ ലിജു ജോസ്, അമൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.