ആ​ശു​പ​ത്രി​ക്ക​ക​ത്ത് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​രു​ത്
Friday, September 30, 2022 12:58 AM IST
കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ്റ്റാ​ഫം​ഗ​ങ്ങ​ള്‍ ല​ഡു, കേ​ക്ക് തു​ട​ങ്ങി​യ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചു. പ​ക​രം പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യാം. ബി​രി​യാ​ണി, നെ​യ്‌​ച്ചോ​ര്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന പാ​ര്‍​ട്ടി​ക​ള്‍ ഒ​രു യൂ​ണി​റ്റി​ല്‍ ആ​റു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ലേ ന​ട​ത്താ​ന്‍ പാ​ടു​ള്ളൂ. സൂ​പ്ര​ണ്ടി​നെ തി​യ​തി അ​റി​യി​ക്ക​ണം. ഡി​സം​ബ​ര്‍ 20 മു​ത​ല്‍ ജ​നു​വ​രി 10 വ​രെ ക്രി​സ്മ​സ്, ന​വ​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​ത്രം ഇ​ള​വ് അ​നു​വ​ദി​ക്കും.
ഒ​ക്ടോ​ബ​ര്‍ 31ന് ​സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി വേ​ണ്ട മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തും. ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​രോ​ധ​ന​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​കെ.​രാ​ജാ​റാം അ​റി​യി​ച്ചു.