പ്ര​ഫ​ഷ​ണ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം സംഘടിപ്പിച്ചു
Thursday, January 26, 2023 12:50 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ കൊ​മേ​ഴ്‌​സ് ആ​ന്റ് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ബി​സി​ന​സ്, സ്‌​കൂ​ള്‍ ഓ​ഫ് ബി​സി​ന​സ് സ്റ്റ​ഡീ​സ്, ഡി​പ്പാ​ര്‍​ട്ട്മെ​ന്റ് പ്ലെ​യ്സ്മെ​ന്റ് സെ​ല്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി എ​ന്‍​എ​സ്ഇ ലൈ​വ് ട്രേ​ഡിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ ഡെ​വ​ല​പ്‌​മെ​ന്റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. പ്ലെ​യ്സ്മെ​ന്റ് സെ​ല്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. ജോ​സ​ഫ് കോ​യി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷെ​യ​ര്‍​ഖാ​ന്‍ ക​സ്റ്റ​മ​ര്‍ റി​ലേ​ഷ​ന്‍​ഷി​പ്പ് മാ​നേ​ജ​ര്‍ എം.​റി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷെ​യ​ര്‍​ഖാ​ന്‍ ബി​സി​ന​സ് പാ​ര്‍​ട്ണ​ര്‍ പി.​ഗ​ണേ​ഷ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. പ്ര​ഫ. ര​വി​കു​മാ​ര്‍ ജാ​സ്തി സ്വാ​ഗ​ത​വും കാ​വ്യ പി.​ഹെ​ഗ്‌​ഡെ ന​ന്ദി​യും പ​റ​ഞ്ഞു.