30 കിലോഗ്രാം കഞ്ചാവ് പിടികൂടി
1263559
Tuesday, January 31, 2023 12:37 AM IST
മഞ്ചേശ്വരം: മിയാപദവില്‍ 100 കിലോയോളം കഞ്ചാവ് സൂക്ഷിച്ചതായി തിരുവനന്തപുരം എക്സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ 30 കിലോ കഞ്ചാവ് കണ്ടെത്തി. സംഭവത്തില്‍ മിയാപദവ് കുളൂരിലെ മുസ്തഫ (26)യെ അറസ്റ്റ് ചെയ്തു. കാര്‍ കസ്റ്റഡിയിലെടുത്തു. കാറിനകത്ത് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി. തിരുവനന്തപുരം എക്സൈസ് കമ്മിഷണര്‍ക്ക് കീഴിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടികൂടുന്നതിനായി പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് എക്സൈസ് സംഘം ഇവിടെയെത്തിയത്.