പുസ്തകോത്സവം സംഘടിപ്പിച്ചു
1265306
Monday, February 6, 2023 12:09 AM IST
രാജപുരം: വായനയുടെ സംസ്കാരം സമൂഹത്തില്‍ പരിപോഷിപ്പിക്കുന്നതിനും വായനശാലയിലേക്ക് പൊതുസമൂഹത്തില്‍ നിന്നും സംഭാവനയായി പുസ്തകങ്ങള്‍ സമാഹരിക്കുന്നതിനുമായി അയ്യങ്കാവ് ഉഷസ് വായനശാലയില്‍ പുസ്തകോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരന് സുകുമാരന്‍ പെരിയച്ചൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം അജിത് കുമാര്‍ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് ബി.രത്നാകരന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.കുഞ്ഞികൃഷ്ണന് നായര്‍, ഉഷസ് പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് എ.കെ.മാധവന്, രാജേഷ് കരിന്ത്രംകല്ല്, ജി.ശിവദാസന്‍, സി.ജിഷാദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മലയാള ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.
ശരത് ലാല്‍-കൃപേഷ്
അനുസ്മരണം 17ന്
പെരിയ: രക്തസാക്ഷികളായ കല്ല്യോട്ട് ശരത് ലാല്‍-കൃപേഷ് അനുസ്മരണ പരിപാടി വിപുലമായി നടത്താന്‍ ഡിസിസി തീരുമാനിച്ചു. പെരിയ ഗാന്ധി വായനശാലയില്‍ ചേര്‍ന്ന ഡിസിസി സംഘാടക സമിതി യോഗത്തിലാണ് നാലാം രക്തസാക്ഷിത്വദിനം വിപുലമായി നടത്താന്‍ തീരുമാനിച്ചത്. 17നു രാവിലെ ഒമ്പതിന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഉച്ചകഴിഞ്ഞ് മൂന്നിനു പെരിയ ടൗണില്‍ അനുസ്മരണ പൊതുസമ്മേളനവും നടത്തും.