പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Tuesday, March 28, 2023 1:26 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി തേ​ജ​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്. 33 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​കു​മാ​ര്‍, ഡ്രൈ​വ​ര്‍ സി.​മ​ജീ​ദ് എ​ന്നി​വ​ര്‍​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്. സൈ​മ​ണ്‍ മൊ​ട്ട​യാ​നി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍, മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ബി​ജു തു​ളു​ശേ​രി, സം​സ്‌​കാ​ര വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​സ​ഫ് പു​തു​മ​ന, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ടോ​മി മ​ണി​യ​ന്‍​തോ​ട്ടം, എ​സ്‌​ഐ ഹ​രി​കൃ​ഷ്ണ​ന്‍, ഡാ​ജി ഓ​ട​യ്ക്ക​ല്‍, ജോ​സു​കു​ട്ടി പാ​ല​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബേ​ബി മു​തു​ക​ത്താ​നി​യി​ല്‍ സ്വാ​ഗ​ത​വും ജോ​ഷ്‌​ജോ ഒ​ഴു​ക​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.