ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ൽ തു​രി​ശ് ക​ല​ക്കി​യ​താ​യി പ​രാ​തി
Thursday, March 30, 2023 12:45 AM IST
കൊ​ന്ന​ക്കാ​ട്: ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ൽ തു​രി​ശ് ക​ല​ക്കി മീ​ൻ​പി​ടി​ത്തം. ഇ​തോ​ടെ അ​ശോ​ക​ച്ചാ​ല്‍ ത​ട​യ​ണ​യ്ക്ക് സ​മീ​പം മീ​നു​ക​ൾ പു​ഴ​യി​ൽ ച​ത്തു പൊ​ങ്ങി. പു​ഴ​യി​ൽ കു​ളി​ച്ച​വ​ർ​ക്ക് ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു.

നേ​ര​ത്തേ ത​ട​യ​ണ​യി​ൽ നി​ന്നും സ്വ​കാ​ര്യ വ്യ​ക്തി ജ​ല​മൂ​റ്റു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ പ​രാ​തി ഉ​യ​ര്‍​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് വെ​ള്ളം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​ഞ്ഞി​രു​ന്നു.
വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ല​യോ​ര​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പു​ഴ​യി​ൽ തു​രി​ശ് ക​ല​ക്കി​യ​തി​ന് എ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.