സ്തീ​ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, April 1, 2023 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്തീ​ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ഒ​പി ടി​ക്ക​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു. 9.54ന് ​ആ​ദ്യ​ത്തെ രോ​ഗി ചി​കി​ത്സ​തേ​ടി. ഒ​പി​യി​ല്‍ പ​ത്തു​പേ​രും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ നാ​ലു​പേ​രും ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​ത്. എ​ട്ടു കു​ട്ടി​ക​ളും ര​ണ്ട് ഗ​ര്‍​ഭി​ണി​ക​ളും നാ​ല് സ്ത്രീ​ക​ളു​മാ​ണ് ആ​ദ്യ​ദി​ന​ത്തി​ല്‍ ചി​കി​ത്സ​യ്ക്കാ​യി കാ​ഞ്ഞ​ങ്ങാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്.
സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വേ​ണ്ടി​യു​ള്ള അ​ത്യാ​ഹി​ത വി​ഭാ​ഗം 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. ഇ​തി​നാ​യി മൂ​ന്നു ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ള്‍, ര​ണ്ടു പീ​ഡി​യാ​ട്രീ​ഷ്യ​ന്‍​മാ​ര്‍ മ​റ്റ് അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി.
നി​ല​വി​ല്‍ 90 കി​ട​ക്ക​ക​ളോ​ട് കൂ​ടി​യ ആ​ശു​പ​ത്രി​യി​ല്‍ ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള സ്പെ​ഷ​ല്‍ ന്യൂ ​ബോ​ണ്‍ ഐ​സി​യു, അ​മ്മ​മാ​ര്‍​ക്കും ഗ​ര്‍​ഭി​ണി ക​ള്‍​ക്കു​മു​ള്ള ഹൈ ​ഡി​പെ​ന്‍​ഡ​ന്‍​സി യൂ​ണി​റ്റ് (എ​ച്ച്ഡി​യു), മോ​ഡു​ലാ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ എ​ന്നി​വ​യും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി​ട്ടു​ണ്ട്. സ​ര്‍​ജ​റി സേ​വ​നം കു​റ​ച്ച് ദി​വ​സം ക​ഴി​ഞ്ഞ് ല​ഭ്യ​മാ​ക്കും.