പ്ല​സ് വ​ണ്‍ സ്‌​പോ​ര്‍​ട്ട്സ് ക്വാ​ട്ട: ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Thursday, June 8, 2023 12:49 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ്ല​സ് വ​ണ്‍ സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.
വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട അ​പേ​ക്ഷി​ക്കു​ക​യും ഇ​തി​ന്‍റെ പ്രി​ന്‍റൗ​ട്ടും ഒ​റി​ജ​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ക​ള​ര്‍ പ​ക​ര്‍​പ്പും (ഒ​ബ്‌​സ​ര്‍​വ​റു​ടെ സീ​ലും ഉ​ള്‍​പ്പെ​ടെ) വി​ദ്യാ​ര്‍​ത്ഥി​യു​ടെ ഇ​മെ​യി​ലി​ല്‍ നി​ന്നും അ​യ​ക്ക​ണം. ഇ-​മെ​യി​ല്‍ [email protected]. 2021 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2023 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട​യ്ക്ക് പ​രി​ഗ​ണി​ക്കു​ക. പ​രി​ശോ​ധ​ന​യി​ല്‍ അ​പേ​ക്ഷ​യി​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലും അ​പാ​ക​ത​യി​ല്ലെ​ങ്കി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ നി​ന്നും സ്‌​കോ​ര്‍ കാ​ര്‍​ഡ് ത​യാ​റാ​ക്കി വി​ദ്യാ​ര്‍​ഥി​യു​ടെ ഇ​മെ​യി​ല്‍ അ​ഡ്ര​സി​ലേ​ക്ക് തി​രി​ച്ച് അ​യ​ക്കും. സ്‌​പോ​ര്‍​ട്‌​സ് പ്ര​വേ​ശ​ന​ത്തി​ന് ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ സീ​രി​യ​ല്‍ ന​മ്പ​ർ, ഇ​ഷ്യൂ ചെ​യ്ത തീ​യ​തി, ഇ​ഷ്യു അ​തോ​റി​റ്റി എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ന്തെ​ങ്കി​ലും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. മു​ഖ്യ​ഘ​ട്ടം അ​പേ​ക്ഷ ന​ല്‍​കേ​ണ്ട അ​വ​സാ​ന തീ​യ​തി 15. സ​പ്ലി​മെ​ന്‍റ​റി ഘ​ട്ടം അ​പേ​ക്ഷ ന​ല്‍​കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ നാ​ല്. ഫോ​ൺ: 04994 255521, 9946049004.