കേ​ര​ള​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ്-​സി​പി​എം അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട്: ഉ​ണ്ണി​ത്താ​ന്‍
Thursday, September 12, 2024 1:41 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​വി​ശു​ദ്ധ രാ​ഷ്ട്രീ​യ ബാ​ന്ധ​വ​ത്തി​ന്‍റെ അ​ഴി​മ​തി​ക്ക​റ​പു​ര​ണ്ട ആ​ര്‍​എ​സ്എ​സ് -സി​പി​എം സ​ഖ്യ​ക​ക്ഷി ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​മ​തി ന​ട​ത്താ​നും ചീ​ഞ്ഞു​നാ​റി​യ കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ട കു​ടും​ബ​ക്കാ​രെ ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി എ​ന്തു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​യി രാ​ഷ്ട്രീ​യ വി​ശ്വാ​സ്യ​ത പ​ണ​യം വ​ച്ച നേ​താ​ക്ക​ള്‍ സം​ഘ​പ​രി​വാ​റി​ന്‍റെ കാ​ല്‍​ക്ക​ല്‍ വീ​ണ കേ​ഴു​ന്ന കാ​ഴ്ച പ​രി​ഹാ​സ്യ​മാ​ണ്.

കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ള്‍ വാ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ന്ന​ത​ത​ല​ങ്ങ​ളി​ല്‍ ഇ​രി​ക്കു​ന്ന എ​ഡി​ജി​പി​യെ പോ​ലും ഇ​രു​ളി​ന്‍റെ മ​റ​വി​ല്‍ ദ​ത്താ​ത്ര​യ ഹൊ​സ​ബാ​ല​യെ​പോ​ലെ ഉ​ള്ള ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട് ഡീ​ല്‍ ഉ​റ​പ്പി​ക്കു​ക​യാ​ണ്.


എ​ട്ട​ര​വ​ര്‍​ഷ​ക്കാ​ലം അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​ന്നി​ട്ടും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ എ​ന്തി​നു ഏ​തി​നും പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ കൈ ​നീ​ട്ടി നി​ല്ക്കു​ന്ന ഇ​ട​തു​പ​ക്ഷ ഭ​ര​ണം ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും ഉ​ണ്ടാ​യ​തു​പോ​ലെ സ​ര്‍​വ​നാ​ശ​ത്തി​ന്‍റെ പ​ടു​കു​ഴി​യി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​നാ ച​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എം. ജാ​ഫ​ര്‍ ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​കു​ഞ്ഞി​കൃ​ഷ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.