മിഡില്‍ ഈസ്റ്റിലേക്ക് ജിഎംആര്ക്കിന്റെ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് നാളെ
1585595
Friday, August 22, 2025 12:38 AM IST
കാഞ്ഞങ്ങാട്: എച്ച്വിഎസി (ഹീറ്റിംഗ്, വെന്റിലേഷന് ആന്‍ഡ് എയര്‍കണ്ടീഷനിംഗ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിഎംആര്ക്ക് കമ്പനിയുടെ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് നാളെ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജില്‍ നടക്കും.
കമ്പനിയുടെ ചെയര്മാന് മണികണ്ഠന് മേലത്ത് സ്വാമി നിത്യാനന്ദ പോളിടെക്നിക് അലുമ്നി അസോസിയേഷന് പ്രസിഡന്റ് കൂടിയാണ്. ബ്രാഞ്ച് മാനേജര്‍/ഷോറൂം മാനേജര്‍, സെയില്‍സ് മാനേജര്‍, സെയില്‍സ് എന്‍ജിനിയര്‍/എക്സിക്യുട്ടീവ്, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലാണ് ഒഴിവുകള്‍. കമ്പനിയുടെ സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലേക്കാണ് തൊഴിലവസരങ്ങള്‍. പ്രവൃത്തിപരിചയം ഇല്ലാത്തവര്‍ക്ക് ആദ്യരണ്ടുമാസം ദുബായില്‍ ഓണ്‍ ജോബ് ട്രെയിനിംഗ് നല്‍കും.
ഫോണ്‍: 85470 84304, 04672 203110. പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ എം. ജയകൃഷ്ണന് നായര്‍, പി. വിക്രമന്, ടി.എ. ഗോകുല്‍ എന്നിവര്‍ സംബന്ധിച്ചു.