കർഷകരായ ഫോട്ടോഗ്രാഫർമാരുടെ സംഗമം നടത്തി
1586261
Sunday, August 24, 2025 7:01 AM IST
കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരായ ഫോട്ടോഗ്രാഫർമാരുടെ സംഗമം നടത്തി. കാഞ്ഞങ്ങാട് കൃഷി ഓഫീസർ എസ്. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കാർഷികമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ശ്രീജിത്ത് നീലായി, എ.ആർ. ബാബു, ഗോകുലൻ ചോയ്യങ്കോട്, രഞ്ജിത്ത് ഒഴിഞ്ഞവളപ്പ്, മോഹനൻ ഉദുമ, അനിൽ ബേക്കൽ, ടി. ലോഹിതാക്ഷൻ രാവണേശ്വരം, ഗോവിന്ദൻ ചങ്കരംകാട്, രഞ്ജിത്ത് മാട്ടുമ്മൽ, വിനുലാൽ പനത്തടി, സിനു ബന്തടുക്ക, ചാക്കോ കുറ്റിക്കോൽ, അനൂപ് ചന്തേര, ജസ്റ്റിൻ ഒടയംചാൽ എന്നീ ഫോട്ടോഗ്രാഫർമാരെ ആദരിച്ചു.
സംഘടനയിലെ അംഗങ്ങൾ കാർഷിക ഉൽപന്നങ്ങൾ പരസ്പരം കൈമാറി. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, കെ. സുധീർ, രാജീവൻ രാജപുരം, കെ.സി. എബ്രഹാം, രമേശൻ മാവുങ്കാൽ, ദിനേശൻ ഒളവറ, വി.എൻ. രാജേന്ദ്രൻ, എൻ.കെ. പ്രജിത്ത് എന്നിവർ സംസാരിച്ചു.