തെരുവുനായ ആക്രമണത്തിൽ ഒൻപതു വയസുകാരന് പരിക്ക്
1585458
Thursday, August 21, 2025 7:25 AM IST
മഞ്ചേശ്വരം: മദ്രസയിലേക്ക് നടന്നുപോവുകയായിരുന്ന ഒൻപതു വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിനു സമീപത്തെ അബ്ദുൽ റഷീദിന്റെ മകൻ അബൂബക്കർ റഫാനെയാണ് തെരുവുനായ ആക്രമിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 4.45 ഓടെയായിരുന്നു സംഭവം. കുട്ടിയുടെ കാലിനാണ് ആഴത്തിൽ കടിയേറ്റത്. നിലവിളി കേട്ട് ആളുകളെത്തിയതോടെയാണ് നായ കുട്ടിയുടെ മേലുള്ള കടി വിട്ട് ഓടിപ്പോയത്. കുട്ടിക്ക് മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.