കാഞ്ഞങ്ങാട്ടെ ജീപ്പ് ഡ്രൈവർമാരുടെ സ്നേഹസംഗമം നടത്തി
1584776
Tuesday, August 19, 2025 2:00 AM IST
റാണിപുരം: 1985 മുതൽ 2025 വരെയുള്ള കാലയളവിനുള്ളിൽ കാഞ്ഞങ്ങാട് ടാക്സി സ്റ്റാൻഡിൽ ജോലി ചെയ്തിരുന്ന ജീപ്പ് ഡ്രൈവർമാരുടെ സ്നേഹസംഗമം റാണിപുരത്ത് നടന്നു. റാണിപുരം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോയി ഊന്നുകല്ലേൽ ഉദ്ഘാടനം ചെയ്തു. രാജൻ മടിക്കൈ അധ്യക്ഷത വഹിച്ചു.
ടാക്സി ഡ്രൈവറായിരിക്കേ പോലീസ് സേവനത്തിൽ പ്രവേശിച്ച് കഴിഞ്ഞ ദിവസം വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയ എസ്ഐ ശ്രീനിവാസൻ മടിക്കൈയെയും ആദ്യകാല ഡ്രൈവർമാരെയും പൊന്നാടയണിയിച്ച് ആദരിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചു. സാബു കാരാക്കോട്, ബാബു ചാലിങ്കാൽ, ബാബു വെള്ളിക്കോത്ത്, സുകുമാരൻ മുണ്ട്യാനം എന്നിവർ പ്രസംഗിച്ചു.
സംഘടനയുടെ ഭാരവാഹികളായി രാജൻ മടിക്കൈ - പ്രസിഡന്റ്, സാബു കാരാക്കോട് - സെക്രട്ടറി, സുരേശൻ അയ്യങ്കാവ് - വൈസ് പ്രസിഡന്റ്, മോഹനൻ കോട്ടപ്പാറ - ജോയിന്റ് സെക്രട്ടറി, പി. കൃഷ്ണൻ മീങ്ങോത്ത് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.