ഓർമിക്കാം... മണ്ണിൽ പൊന്നുവിളയിച്ചവരെ
1584504
Monday, August 18, 2025 12:22 AM IST
രാജപുരം: കള്ളാർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം പഞ്ചായത്ത് ഹാളിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്,ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ. ഗോപി, പി. ഗീത, സന്തോഷ് വി. ചാക്കോ, പഞ്ചായത്തംഗം എം. കൃഷ്ണകുമാർ, കൃഷി ഡെപ്യുട്ടി ഡയറക്ടർ ഡി.എൽ. സുമ, പഞ്ചായത്ത് അസി. സെക്രട്ടറി രവീന്ദ്രൻ , വെറ്റിനറി സർജൻ ഡോ. മുഹമ്മദ് ഷാനൂബ്, സിഡിഎസ് ചെയർ പേഴ്സൺ കെ. കമലാക്ഷി, രാജപുരം അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് പി.സി. തോമസ്, എ. നാരായണൻ, എം.എം. സൈമൺ, ജിനോ ജോൺ, ബി. രത്നാകരൻ നമ്പ്യാർ, എ. ശശിധരൻ, ഇബ്രാഹിം ചെമ്മനാട്, ടോമി വാഴപ്പള്ളി, ലക്ഷ്മണഭട്ട്, കെ.ആർ. സേതുമാധവൻ, എം. രഞ്ജിത് എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ കെ.എം. ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.കെ. ശാലിനി നന്ദിയും പറഞ്ഞു.
ചടങ്ങിൽ സ്മാർട്ട് കൃഷി ഭവനു വേണ്ടി ശിവശങ്കരഭട്ട് സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. വിഘ്നേശ്വര ഭട്ട് എംഎൽഎയ്ക്ക് കൈമാറി.
മാലോം: ബളാൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം മാലോം ആയുർവേദ ആശുപത്രിയോഗ ഹാളിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. യുവകർഷകൻ സച്ചിൻ ജി. പൈ, മുതിർന്ന കർഷകരായ മാത്യു വടക്കേമുറിയിൽ, കുര്യാക്കോസ് കിഴക്കിനാത്ത്, ജൈവകർഷകൻ എൻ.ജെ. ബേബി, ശുദ്ധ ജലമത്സ്യ കർഷകൻ തോമസ് മാത്യു വരിക്കാപ്പറമ്പിൽ, ഔഷധകർഷക ബിന്ദു ജേക്കബ് കരിമ്പനാകുഴിയിൽ, ക്ഷീരകർഷക ആൻസി പിണക്കാട്ട്, വനിതാ കർഷക മോളി ജോസഫ് പഴനിലത്ത്, എസ്ടി വിഭാഗത്തിലെ കർഷകൻ കോരൻ രാരീരംവീട്, വിദ്യാർഥി കർഷക രാജി നാരായണൻ എന്നിവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ബ്ലോക്ക് വൈസ്പ്രസിഡന്റ് കെ.ഭൂപേഷ്, അംഗങ്ങളായ ഷോബി ജോസഫ്, സി.രേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, സ്ഥിരംസമിതി അംഗങ്ങളായ അലക്സ് നെടിയകാലായിൽ, ടി. അബ്ദുൾ ഖാദർ, മോൻസി ജോയ്, കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഡി.എൽ. സുമ, കൃഷി ഓഫീസർ നിഖിൽ നാരായണൻ, സാജൻ പുഞ്ച, എം.പി. ജോസഫ്, ടി.പി.തന്പാൻ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ നിഖിൽ നാരായണൻ സ്വാഗതവും അസി. ഓഫീസർ വി. ശ്രീഹരി നന്ദിയും പറഞ്ഞു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി കൃഷിഭവന്റെയും ഈസ്റ്റ് എളേരി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിറ്റാരിക്കാലിൽ നടന്ന കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. മോഹനൻ, മേഴ്സി മാണി, പ്രശാന്ത് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടിൽ, കൃഷി ഓഫീസർ അബിൻ സി. അജിത്, പഞ്ചായത്ത് സെക്രട്ടറി വി. ജഗദീഷ്, അസി. കൃഷി ഓഫീസർ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകരായ മാത്യു തോമസ് കളപ്പുരയ്ക്കൽ, ഷിജു വടക്കേപ്പറമ്പിൽ, ദേവസ്യ കാട്ടിക്കുളക്കാട്ട്, കുഞ്ഞമ്പു താമരവീട്ടിൽ, ഷീജ സ്കറിയ, ജോസഫ് വർക്കി, കുട്ടികർഷകരായ അമൽ തോമസ്, ആൽബർട്ട് ബിജു, ആന്റണി ബിജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. ഹാഷിം അധ്യക്ഷതവഹിച്ചു. തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് വി.വി. വിജയൻ, കൃഷി ഓഫീസർ എ. രജീന, അസി. കൃഷി ഓഫീസർ പി. സതീശൻ, ബ്ലോക്ക് പഞ്ചായത്തംഗം സി. ചന്ദ്രമതി, പഞ്ചായത്തംഗങ്ങളായ കെ.വി. കാർത്യായണി, ഇ. ശശിധരൻ, ബാങ്ക് മാനേജിംഗ് ഡയറക്ടർ സി. സേതുമാധവൻ, പഞ്ചായത്ത് സെക്രട്ടറി സി.എ. സിബി ജോർജ്, ടി.പി. ഉഷ, കെ.വി. വിജയൻ, എം.പി. ബിജീഷ്, കെ. പവിത്രൻ, കെ. ശശിധരൻ, ഇ. നാരായണൻ, വി.വി. സുരേശൻ, എം. മാലതി എന്നിവർ പ്രസംഗിച്ചു. മുതിർന്ന കർഷകൻ, മികച്ച ജൈവ കർഷകർ, മികച്ച വനിതാ കർഷക, മികച്ച പട്ടികജാതി കർഷക, മികച്ച കർഷക തൊഴിലാളി, മികച്ച യുവകർഷകൻ, മികച്ച വിദ്യാർത്ഥി കർഷകൻ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിലെ എട്ടു കർഷകരെ ചടങ്ങിൽ ആദരിച്ചു.
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷകദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് പി.സി. ഇസ്മായിൽ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ വി.വി. രാജീവൻ, അസി. കൃഷിഓഫീസർ സി.എച്ച്. രാജീവൻ, സ്ഥിരംസമിതി അധ്യക്ഷരായ മോളിക്കുട്ടി പോൾ, കെ.കെ. തങ്കച്ചൻ, മെംബർമാരായ സി.പി. സുരേശൻ, മുഹമ്മദ് ഷെരീഫ്, കാർഷിക വികസനസമിതി അംഗങ്ങളായ എ. അപ്പുക്കുട്ടൻ, ടി. തമ്പാൻ നായർ, കെ.പി. അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ കർഷക ദിനത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ചുള്ളിഫാം വികസിപ്പിച്ചെടുത്ത പന്തലും എയർ പ്രൂണിംഗ് പോട്ടും ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. പ്രിൻസിപ്പൽ റവ.ഡോ. സന്തോഷ് പീറ്റർ, പിടിഎ പ്രസിഡന്റ് പി.സി. ബിനോയ് എന്നിവർ നേത്യത്വം നൽകി.