മന്ത്രിമാരുടെ പ്രസ്താവനകൾ കബളിപ്പിക്കൽ മാത്രം: മാർ ജോസഫ് പാംപ്ലാനി
1584406
Sunday, August 17, 2025 7:36 AM IST
മാലോം: മലയോരജനത സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും മന്ത്രിമാരുടെയും രാഷ്ടീയക്കാരുടെയും പ്രസ്താവനകൾ കബളിപ്പിക്കൽ മാത്രമാണെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
എന്നാൽ സകലർക്കും സദാസമയവും അനുഗ്രഹദായകമായ ഉണ്ണീശോ ഏതു പ്രതിസന്ധികളിലും നമുക്ക് അഭയ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ആനമഞ്ഞള് ഉണ്ണിമിശിഹാ പള്ളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർച്ച് ബിഷപ്പ് മാർ പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ ജൂബിലി കുർബാന അർപ്പിച്ചു. പള്ളിയുടെ പുതിയ കുരിശും എണ്ണ നേർച്ചയും പുതിയ സെമിത്തേരിയുടെ ആശീർവാദവും നടത്തി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മാലോം സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം അധ്യക്ഷത വഹിച്ചു.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു തെക്കേമുറി, ഫാ. പയസ് പടിഞ്ഞാറേമുറി, റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ഫാ. ജിതിൻ ചിന്താർമണിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ജൂബിലി കമ്മിറ്റി കൺവീനർ ജോസഫ് പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു.
വികാരി ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ സ്വാഗതവും ഇടവക കോ-ഓർഡിനേറ്റർ ജോർജ് മാടത്താനി നന്ദിയും പറഞ്ഞു. ജൂബിലേറിയൻമാരെയും വിവിധ മത്സര പരിപാടികളിൽ വിജയികളായവരെയും ചടങ്ങിൽ ആദരിച്ചു. സ്നേഹവിരുന്നും നടന്നു.