‘ക്വിസേരിയ 2025’ ക്വിസ് മത്സരം നടത്തി
1584502
Monday, August 18, 2025 12:22 AM IST
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മത്സരമായ ക്വിസേരിയ 2025 എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അട്ടേങ്ങാനം ജിഎച്ച്എസ്എസിലെ യു.കെ. അഭിനവ്-കാർത്തിക് ശിവപ്രസാദ് എന്നിവർ 8000 രൂപയും ട്രോഫിയും അടങ്ങുന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
4000 രൂപയും ട്രോഫിയുമടങ്ങുന്ന രണ്ടാംസ്ഥാനം ബല്ലാ ഈസ്റ്റ് ജിഎച്ച്എസ്എസിലെ സി.കെ. സഞ്ജന-എസ്.എസ്. ഗംഗ കൃഷ്ണ എന്നിവർ കരസ്ഥമാക്കി. 2000 രൂപയും ട്രോഫിയും അടങ്ങുന്ന മൂന്നാംസ്ഥാനം ബളാന്തോട് ജിഎച്ച്എസ്എസിലെ പി.എൻ. അഭിഷേക്-പ്രജ്വൽ പ്രകാശ് എന്നിവർ കരസ്ഥമാക്കി.
ബളാന്തോട് ജിഎച്ച്എസ്എസിലെ ശ്രീനിധി എസ്. നായർ- കെ. മീരാരാജ് എന്നിവർ നാലാംസ്ഥാനവും കുറ്റിക്കോൽ ജിഎച്ച്എസിലെ കാർത്തിക് എസ്. കുറുപ്പ്-എസ്. ദേവജിത്ത് എന്നിവർ അഞ്ചാം സ്ഥാനവും നേടി.
ഫാ. ജോസ് മാത്യു പാറയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. മത്സരത്തിന് ജോബി ജോസഫ് നേതൃത്വം നൽകി.
പനത്തടി പള്ളി വികാരി ഫാ. ജോസഫ് പൂവത്തോലിൽ, രാജപുരം ഫെഡറൽ ബാങ്ക് മാനേജർ സോജൻ ജോർജ് എന്നിവർ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും കൈമാറി. ക്വിസ് കൺവീനർ രഞ്ജു ബാലകൃഷ്ണൻ സ്വാഗതവും ജൂബിലി കൺവീനർ പി.സി. ബിന്ദു നന്ദിയും പറഞ്ഞു.