പാചകതൊഴിലാളികള്‍ ധര്‍ണ നടത്തി
1585063
Wednesday, August 20, 2025 1:52 AM IST
കാസര്‍ഗോഡ്: അവശ്യസാധനങ്ങളുടെ വില ദിനംപ്രതിയെന്നോണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുക്കിംഗ് വര്‍ക്കേഴ്സ് യൂണിയന് ജില്ലാകമ്മിറ്റി കളക്ടറേറ്റ് ധര്‍ണ നടത്തി.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ പടന്നക്കാട് അധ്യക്ഷതവഹിച്ചു.
മോഹനന് സി. കുണ്ടംകുഴി, അഷ്റഫ് കോട്ടക്കണ്ണി, സാദിഖ് നെല്ലിക്കുന്ന്, റഫീഖ മൊഗ്രാല്‍പുത്തൂര്‍, കുട്ട്യാലി, ഇസ്മായില്‍ ചേറ്റുകുണ്ട്, ഗണേശന് ഓരി, കുഞ്ഞഹമ്മദ് വെള്ളിക്കോത്ത്, താജുദ്ദീന് നെല്ലിക്കുന്ന്, കുഞ്ഞഹമ്മദ് ചെറുവത്തൂര്‍, സൈദലവി തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. അബ്ദുള്‍ റസാഖ് സ്വാഗതവും ഇ.പി. ബഷീര്‍ നന്ദിയും പറഞ്ഞു.