ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങളെ അപലപിച്ച് മാലോം ഫൊറോന കൗൺസിൽ
1585455
Thursday, August 21, 2025 7:25 AM IST
മാലോം: ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങളെയും മാർ ജോസഫ് പാംപ്ലാനിക്കെതിരെ നടത്തിയ അപവാദ പ്രചരണങ്ങളെയും മാലോം ഫൊറോന കൗൺസിൽ യോഗം ശക്തമായി അപലപിച്ചു.
മലയോര കർഷകർ നേരിടുന്ന വന്യമൃഗ- തെരുവ് നായ ശല്യത്തിനെതിരെ കർഷക സ്വരാജ് വെള്ളരിക്കുണ്ടിൽ നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് ഫൊറോന കൗൺസിൽ ഐക്യധാർഢ്യം പ്രഖ്യാപിച്ചു. യോഗം ഫൊറോന വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് സാനി വി. ജോസഫ് അധ്യക്ഷതവഹിച്ചു. ഫാ. ഏലിയാസ് എടൂക്കുന്നേൽ, ഫാ. തോമസ് മരശേരി, ഫാ. ജോസഫ് കാഞ്ഞിരത്തിങ്കൽ, ഫാ. ജോർജ് കായംകാട്ടിൽ, ഫാ. ഷാജി കണിയാംപറമ്പിൽ, ഫാ. ഡൊമിനിക് ഓണശ്ശേരിൽ, ഫാ. അഗസ്റ്റിൻ ചെറുനിലം, സെബാസ്റ്റ്യൻ മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഷോണി കെ. ജോർജ് സ്വാഗതവും വിപിൻ അറയ്ക്കൽ നന്ദിയും പറഞ്ഞു.