കർഷകർ കണ്ണീർ ദിനാചരണം നടത്തി
1584497
Monday, August 18, 2025 12:22 AM IST
വെള്ളരിക്കുണ്ട് : കർഷക ദിനത്തിൽ കർഷക കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ കർഷകരുടെ കണ്ണീർ ദിനമായി ആചരിച്ചു. ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
നോബിൾ മാത്യു അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, ഡോ. ടിറ്റോ ജോസഫ്, ബാബു കോഹിനൂർ, ഷോബി ജോസഫ്, സി.വി. ബാലകൃഷ്ണൻ, ജോസഫ് വർക്കി എന്നിവർ പ്രസംഗിച്ചു.
പ്രകടനമായി എത്തിയ പ്രവർത്തകർ കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്കായി അനിശ്ചിതകാല സത്യാഗ്രഹം അനുഷ്ഠിച്ചു വരുന്ന കർഷക സ്വാരാജ് പന്തലിൽ എത്തി ഷാൾ അണിയിച്ചു.
അലക്സ് നെടിയകാലയിൽ, ജോണി തോലമ്പുഴ, സിബിച്ചൻ പുളിങ്കാല, സി.ഒ.സജി എന്നിവർ നേതൃത്വം നൽകി.
കമ്പല്ലൂർ: കർഷക കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കർഷകരുടെ കണ്ണീർ ദിനാചരണം കമ്പല്ലൂർ രാജീവ് ഭവനിൽ ഭവനിൽ സംസ്ഥാന സെക്രട്ടറി സോജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.
ഷിനു മുരിങ്ങനോലിൽ അധ്യക്ഷതവഹിച്ചു. കെ.വി. സന്തോഷ്, അശ്വിൻ ശ്രീനിവാസൻ, ഭാസ്കരൻ ചീമേനി, എം.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കർഷകരായ ബാലകൃഷ്ണൻ പിലിക്കോട്, ബിജു മഠത്തിമ്യാലിൽ, സെൻ പുതുപ്പറമ്പിൽ, സുകുമാരൻ ചീമേനി, അലി കമ്പല്ലൂർ എന്നിവരെ ജോർജ്കുട്ടി കരിമഠം ആദരിച്ചു.
ഏബ്രഹാം കാരക്കാട്ട് സ്വാഗതവും ഡൊമാനിക് കുരിശുകുന്നേൽ നന്ദിയും പറഞ്ഞു.