കർഷകരുടെ കണ്ണീർ ദിനാചരണം
1584780
Tuesday, August 19, 2025 2:00 AM IST
ചട്ടഞ്ചാൽ: കർഷക കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ നടന്ന കർഷകരുടെ കണ്ണീർ ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കെ.വി. ഭക്തവത്സലൻ, ദിവാകരൻ കരിച്ചേരി, കെ.കെ. ബലരാമൻ നമ്പ്യാർ, അശോകൻ കാനത്തൂർ, കൃഷ്ണൻ ചട്ടഞ്ചാൽ, പവിത്രൻ സി. നായർ, സി. രാമചന്ദ്രൻ, ബി. കൃഷ്ണൻ, വേണുഗോപാലൻ കൂടാല, സിബിൻ ബന്തടുക്ക, നാരായണൻ നായർ, ഷംസുദ്ദീൻ ബേഡകം, സി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വേണുഗോപാലൻ ഇടയില്യം സ്വാഗതവും കരുണാകരൻ നായർ നന്ദിയും പറഞ്ഞു.