സ്വാതന്ത്ര്യദിന സ്പെഷല്‍ ട്രെയിനിനും നീലേശ്വരത്ത് സ്റ്റോപ്പില്ല
1583473
Wednesday, August 13, 2025 2:08 AM IST
നീലേശ്വരം: സ്വാതന്ത്ര്യദിന പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തിനും മംഗളൂരുവിനുമിടയില്‍ സര്‍വീസ് നടത്തുമ്പോള്‍ നീലേശ്വരത്ത് സ്റ്റോപ്പില്ല. സ്വാതന്ത്ര്യദിന അവധി ദിവസങ്ങളിലെ തിരക്കൊഴിവാക്കാന്‍ മംഗളൂരു ജംഗ്ഷനും തിരുവനന്തപുരം നോര്‍ത്തിനു മിടയില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജംഗ്ഷന്-തിരുവന്തപുരം നോര്‍ത്ത് ദ്വൈവാര സ്പെഷല്‍ 14, 16 തീയതികളില്‍ രാത്രി 7.30നു മംഗളൂരു ജംഗ്ഷനില്‍ നിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിനു തിരുവനന്തപുരം നോര്‍ത്തിലെത്തും. ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജംഗ്ഷന് സ്പെഷല്‍ 16, 17 തീയതികളില്‍ വൈകുന്നേരം 5.15നു തിരുവനന്തപുരം നോര്‍ത്തില്‍ നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30നു മംഗളൂരു ജംഗ്ഷനിലെത്തിച്ചേരും.
നീലേശ്വരത്തോട് റെയില്‍വേ കടുത്ത അവഗണനയാണ് പുലര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് നീലേശ്വരം. രണ്ടു നഗരസഭയിലെയും എട്ടു പഞ്ചായത്തുകളിലെയും ജനങ്ങള്‍ യാത്ര ചെയ്യുന്നത് നീലേശ്വരം സ്റ്റേഷന് വഴിയാണ്.