ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്
1582955
Monday, August 11, 2025 1:46 AM IST
അമ്പലത്തറ: ജില്ലാ റൈഫിള്‍ അസോസിയേഷന്റെ 41-ാമത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് അമ്പലത്തറ റേഞ്ചില്‍ അഡീഷണല്‍ എസ്പി സി.എം. ദേവിദാസന് ഉദ്ഘാടനം ചെയ്തു. എം. ശ്രീകണ്ഠന് നായര്‍ അധ്യക്ഷത വഹിച്ചു.
അമ്പലത്തറ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍, പി.വി. രാജേന്ദ്രകുമാര്‍, ബാബു രാജേന്ദ്രഷേണായി, അസീസ് കമ്മാടം എന്നിവര്‍ സംബന്ധിച്ചു. കെ.എ. നാസര്‍ സ്വാഗതവും എ.കെ. ഫൈസല്‍ നന്ദിയും പറഞ്ഞു. വിജയികള്‍ 29 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ അമ്പലത്തറയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടും.