വ്യാപാരി ദിനാഘോഷം നടത്തി
1582839
Sunday, August 10, 2025 8:25 AM IST
രാജപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ദിനാഘോഷം നടത്തി. രാജപുരം വ്യാപാര ഭവന് മുന്നിൽ യൂണിറ്റ് പ്രസിഡന്റ് എൻ. മധു പതാക ഉയർത്തി.
വ്യാപാരമേഖലയിൽ 25 വർഷം പൂർത്തിയാക്കിയ യൂണിറ്റ് അംഗങ്ങളായ 12 വ്യാപാരികളെ അവരവരുടെ സ്ഥാപനങ്ങളിൽ ചെന്ന് ആദരിച്ചു. യൂണിറ്റ് സെക്രട്ടറി എം.എം. സൈമൺ, വനിതാ വിംഗ് സെക്രട്ടറി രമ്യ രാജീവൻ എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും നടന്നു.
വെള്ളരിക്കുണ്ട്: വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിൽ പ്രസിഡന്റ് തോമസ് ചെറിയാൻ പതാക ഉയർത്തി.
ജില്ലാ ചെസ് അസോസിയേഷന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി റിങ്കു മാത്യു, ട്രഷറർ പി.വി. ഷാജി എന്നിവർ പ്രസംഗിച്ചു. രാജേഷ് പരപ്പ ക്യാമ്പിന് നേതൃത്വം നൽകി.