പുനര്‍ജനിയുടെ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി
1582837
Sunday, August 10, 2025 8:25 AM IST
ചെറുപനത്തടി: കൂക്കള്‍ രാമചന്ദ്രന് നായരുടെ ജന്മദിനത്തില് ആര്‍സി ഫൗണ്ടേഷന് ആന്‍ഡ് ആര്‍സി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ പുനര്‍ജനി എന്ന പേരില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
രജനി രാമചന്ദ്രന് നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങ് സിനിമാ താരം അനുശ്രീ മാവിന് തൈകള്‍ നല്കി കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷതവഹിച്ചു. മോഹനന് മാങ്ങാട്, രാജപുരം ഇന്‍സ്പെക്ടര്‍ രാജേഷ്, വാര്‍ഡ് മെംബര്‍മാരായ എന്‍. വിന്‍സെന്റ്, രാധ സുകുമാരന്‍, കെ.കെ. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കൂക്കള്‍ രാഘവന് സ്വാഗതവും എ. അരുണ്‍ നന്ദിയും പറഞ്ഞു.