ക്വിറ്റിന്ത്യാ ദിനാചരണം നടത്തി
1582834
Sunday, August 10, 2025 8:25 AM IST
കാസർഗോഡ്: ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി ഡിസിസി ഓഫീസിൽ പ്രസിഡന്റ് പി.കെ.ഫൈസലിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്ന തരത്തിൽ ഇന്നത്തെ ഭരണാധികാരികളിൽ നിന്നുണ്ടാകുന്ന നിലപാടുകൾ എന്തു വിലകൊടുത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് ഇന്ത്യൻ ജനതയുടെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ സാജിദ് മവ്വൽ, എം.സി. പ്രഭാകരൻ, എം. രാജീവൻ നമ്പ്യാർ, കെ.വി. ഭക്തവത്സലൻ, എ. വാസുദേവൻ, സാജിദ് കമ്മാടം, ബാബു ബന്തിയോട്, എം. പുരുഷോത്തമൻ നായർ, ഫാറൂഖ് ഷിറിയ, ഹരീന്ദ്രൻ എറക്കോട്, ശ്രീധരൻ കാട്ടുകൊച്ചി എന്നിവർ പ്രസംഗിച്ചു.