മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
1583115
Monday, August 11, 2025 10:17 PM IST
പാണത്തൂർ: മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൈലാട്ടിയിലെ പരേതനായ ദാസിന്റെയും സുമതിയുടെയും മകൻ സുരാജ് (47) ആണ് മരിച്ചത്.
ഭാര്യ: സീമ. മക്കൾ: ശ്രീരാജ്, ശ്രീനന്ദ. സഹോദരങ്ങൾ: സുരേഷ്, സിന്ധു. ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസത്തിനിടെ ഇത് നാലാമത്തെ മരണമാണ്.