ഇലക്ട്രോണിക് വീല്‍ചെയറുകളും കൃത്രിമക്കാലുകളും വിതരണം ചെയ്തു
1582950
Monday, August 11, 2025 1:46 AM IST
കാഞ്ഞങ്ങാട്: എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകളും കൃത്രിമക്കാലുകളും വിതരണം ചെയ്തു. മാന്തോപ്പ് മൈതാനത്ത് നടന്ന ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. പി.കെ. രഘുനാഥ്, കെ.പി. ബാലകൃഷ്ണന്, എം. കുഞ്ഞികൃഷ്ണന്, വി. ഗോപി, എ. ഹമീദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.