പള്ളിക്കര കുഞ്ഞിപ്പുളിക്കാല്‍ റോഡിലെ ലെവല്‍ ക്രോസില്‍ റെയില്‍വേ മേല്‍പ്പാലം പണിയാന്‍ ഭരണാനുമതി
1582949
Monday, August 11, 2025 1:46 AM IST
നീലേശ്വരം: പള്ളിക്കര കുഞ്ഞിപ്പുളിക്കാല്‍ റോഡിലെ ലെവല്‍ ക്രോസില്‍ റെയില്‍വേ മേല്‍പ്പാലം പണിയാന്‍ റെയില്‍വേ തത്വത്തില്‍ ഭരണാനുമതി നല്‍കിയതായി എം. രാജഗോപാലന്‍ എംഎല്‍എ അറിയിച്ചു.
കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം, ദക്ഷിണ റെയില്‍വേ 37 റെയില്‍വേ മേല്‍പ്പാലങ്ങളും ഒരു റെയില്‍വേ അടിപ്പാതയും റെയില്‍വേയുടെ നൂറുശതമാനം ധനസഹായം നല്‍കുന്നതിനുള്ള തത്വത്തിലുള്ള കരാറിന് റയില്‍വേ അംഗീകരം നല്‍കിയതോടെയാണ് ഈ പദ്ധതിക്ക് വഴിതുറന്നത്. 50:50 ചെലവ് പങ്കിടല്‍ അടിസ്ഥാനത്തില്‍ നേരത്തെ അനുവദിച്ചിട്ടുള്ള ഇവ, റെയില്‍വേ മന്ത്രാലയവും കേരള സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരം കേരള റയില്‍ ഡവലപ്മെന്റ് കോര്പറേഷന് ലിമറ്റഡിനാണ് നിര്‍മാണ ചുമതല.
ഇന്‍വസ്റ്റിഗേഷന്‍, ഡിസൈന്‍, ഡിപിആര്‍ എന്നിവ തയാറാക്കുന്നതിനായി കെആര്‍ഡിസിഎല്ലിനെ ചുമതലപ്പെടുത്തിക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതായി എംഎല്‍എ അറിയിച്ചു.