ഐഇസി വാന്‍ കാമ്പയിന് പ്രയാണം ആരംഭിച്ചു
1583477
Wednesday, August 13, 2025 2:08 AM IST
മഞ്ചേശ്വരം: സമഗ്ര ആരോഗ്യ സുരക്ഷാ കാമ്പയിനുമായി എന്‍എസ്എസും കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും നടപ്പിലാക്കുന്ന യുവജാഗരണ്‍ പരിപാടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പും എന്‍എസ്എസും കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ഐഇസി വാന്‍ കാമ്പയിന് മഞ്ചേശ്വരത്ത് നിന്ന് തൃശൂരിലേക്ക് പ്രയാണം ആരംഭിച്ചു.
ലഹരിവിരുദ്ധ കാമ്പയിന്, എച്ച്ഐവി ബോധവത്കരണ സന്ദേശവുമായണ് യുവജാഗരണ്‍ കാമ്പയിന് സംഘടിപ്പിക്കുന്നത്. മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജില്‍ നടന്ന പരിപാടി എ.കെ.എം. അഷറഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ യാദവ ബഡാജെ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് അലി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. സചീന്ദ്രന്‍, ജില്ലാ വിദ്യാഭ്യാസ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, കോളജ് ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ആഗ്നേയ് സായ്, പിടിഎ വൈസ്പ്രസിഡന്റ് ബി.എം. അഷറഫ്, കോളജ് സീനിയര്‍ സൂപ്രണ്ട് കെ.എസ്. ദിനേശ്, യുവജാഗരണ്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.വി. വിനീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.