കുപ്രസിദ്ധ അന്തര്‍സംസ്ഥാന മാല മോഷ്ടാവ് അറസ്റ്റില്‍
1583178
Tuesday, August 12, 2025 12:42 AM IST
ബേക്കല്‍: അന്തര്‍സംസ്ഥാന മാലമോഷ്ടാവിനെ ബേക്കല്‍ പോലീസ് പിടികൂടി. ഉദുമ പാക്യര സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് റസ്റ്റിലായത്. സ്കൂട്ടറില്‍ സഞ്ചരിച്ച് വഴിയാത്രക്കാരുടെ മാല പിടിച്ചുപറിക്കുകയാണ് ഇയാളുടെ രീതി. ഇജാസിനെതിരെ മംഗളൂരു, ഉപ്പിനങ്ങാടി, ഹൊസ്ദുര്‍ഗ്, ബേഡകം, തളിപ്പറമ്പ് പോലീസ് സ്റ്റേഷനുകളില്‍ മാല മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബേക്കല്‍ പോലീസിന്റെ കാപ്പ ലിസ്റ്റിലും ഇയാളുണ്ട്. ബേക്കല്‍ ഇന്‍സ്പെക്ടര്‍ ശ്രീദാസിന്റെ നേതൃത്വത്തില്‍ ജൂണിയര്‍ എസ്ഐ മനു കൃഷ്ണന്, സിപിഒമാരായ ഷാജന് ചീമേനി, ബിനീഷ് ചായ്യോത്ത്, പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.