സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ജിഎസ്ടി ഒരു ശതമാനമായി കുറയ്ക്കണമെന്ന്
1582952
Monday, August 11, 2025 1:46 AM IST
നീലേശ്വരം: സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ജിഎസ്ടി ഒരു ശതമാനമായി കുറയ്ക്കണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ആവശ്യപ്പെട്ടു.
ജിഎസ്ടി നിലവില്‍ വരുമ്പോള്‍ പവന് 20,000 രൂപയായിരുന്ന സ്വര്‍ണവില ഇപ്പോള്‍ 75,000 രൂപയ്ക്ക് മുകളിലാണ്. സ്വര്‍ണത്തിന്റെ വലിയ വില വര്‍ധനവ് ഒരു പവന് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 2500 രൂപ നികുതി നല്‍കേണ്ടി വരുന്നത് വലിയ ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് വന്നു ചേര്‍ന്നിട്ടുള്ളത്. കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്യാമ്പില്‍ നിരവധി ചര്‍ച്ചകള്‍ ക്യാമ്പില്‍ നടന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അടിയന്തരമായി സമീപിച്ച് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു.