ബസിടിച്ചു പരിക്കേറ്റ വയോധിക മരിച്ചു
1583369
Tuesday, August 12, 2025 10:30 PM IST
ചെറുവത്തൂർ: ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനിടയിൽ സ്വകാര്യ ബസിടിച്ചു പരിക്കേറ്റ വയോധിക മരിച്ചു.
ചെറുവത്തൂർ വെങ്ങാട്ടെ പരേതനായ എം.പി. മാധവന്റെ ഭാര്യ കെ.വി. ഗൗരിയാണ് (69) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ബസ് കയറാൻ സ്റ്റാൻഡിലേക്ക് ഗൗരി എത്തുന്നതിനിടയിൽ സ്വകാര്യ ബസിടിക്കുകയായിരുന്നു. മക്കൾ: വിനോദ്, വിനീത. മരുമക്കൾ: ലതിക, പ്രകാശൻ.