മഴപ്പൊലിമ സംഘടിപ്പിച്ചു
1582954
Monday, August 11, 2025 1:46 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ കുട്ടനാടി വയലിൽ മഴപ്പൊലിമ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സിഡിഎസ് അധ്യക്ഷ എം. മാലതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ സംസ്ഥാന പബ്ലിക് റിലേഷൻ ഓഫീസർ ഡോ. അഞ്ചൽകൃഷ്ണ മുഖ്യാതിഥിയായിരുന്നു.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. രതീഷ്കുമാർ, പ്രോഗ്രാം കൺവീനർ കെ.പി. ജയദേവൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. മനു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. സൗദ, അംഗങ്ങളായ കെ.എം. ഫരീദ, ഫായിസ് ബീരിച്ചേരി, ഇ. ഷൈമ, കെ.വി. രാധ, ഇ. ശശിധരൻ, കൃഷി ഓഫീസർ എ. രജീന, ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ എൽ.കെ. യൂസഫ്, സിഡിഎസ് ഉപാധ്യക്ഷ എം. ഹൈറുന്നീസ, വി.എം. ശ്രീധരൻ, സി. കൃഷ്ണൻ, പി. കെ. റഹ്മത്ത് എന്നിവർ പ്രസംഗിച്ചു.