ഇമ്മാനുവല്‍ കാഞ്ഞങ്ങാട് ഷോറൂമിൽ ഓണം മെഗാ സെയിലിന് തുടക്കമായി
1582835
Sunday, August 10, 2025 8:25 AM IST
കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്സിന്റെ കാഞ്ഞങ്ങാട് ഷോറൂമിൽ ഓണം മെഗാ സെയിലിന് തുടക്കമായി. സാരികള്‍, ലേഡീസ് വെയര്‍, ജെന്റ്സ് വെയര്‍, കിഡ്സ് വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും 199 രൂപയില്‍ ആരംഭിക്കുന്ന സ്പെഷൽ ഓണം കളക്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
മെഗാ സെയിലിന്റെ ഭാഗമായി ദിവസേന നറുക്കെടുപ്പിലൂടെ ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, മിക്സി, സ്വർണനാണയം, ഗിഫ്റ്റ് വൗച്ചറുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് നൽകുന്നത്.
എല്ലാ വില്പനയ്ക്കും സമ്മാന കൂപ്പണ്‍ നൽകും. കാഞ്ഞങ്ങാട് ഷോറൂമിൽ മെഗാ സെയിലിന്റെ ഔപചാരികമായ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു.
സമ്മാനകൂപ്പണിന്റെ പ്രകാശനം നഗരസഭാധ്യക്ഷ കെ.വി. സുജാത നിർവഹിച്ചു. സി.പി. ഫൈസൽ, ടി.പി. സക്കറിയ, ഷോറൂം മാനേജർ ടി. സന്തോഷ്, പിആർഒ മുത്തൽ നാരായണൻ എന്നിവർ സംബന്ധിച്ചു.